സിപിഐ നേതാവ് പി പളനിവേൽ അന്തരിച്ചു

മൂന്നാർ : മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ (73) അന്തരിച്ചു. രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ ആറോടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളി രണ്ടിന് മൂന്നാറിൽ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പളനിവേൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. തോട്ടം തൊഴിലാളികളുടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചിരുന്നു. മൃതദേഹം വെള്ളി രാവിലെ മുതൽ ഒന്നു വരെ മൂന്നാർ സിപിഐ ഓഫീസിൽ പൊതുദർശനത്തിന് വെക്കും. ഭാര്യ: ജബഖനി. മക്കൾ: മുരുകനന്ദൻ (ബാലു), ജയലക്ഷ്മി, വി സോനന്ദിനി.
സമ്മേളന പരിപാടികളിൽ മാറ്റം
പി പളനിവേലിന്റെ നിര്യാണത്തെ തുടർന്ന് സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ വ്യാഴം, വെള്ളി ദിവസങ്ങളിലെ മുഴുവൻ പരിപാടികളും മാറ്റിയതായി ജില്ലാ സെക്രട്ടറി കെ സലിംകുമാർ അറിയിച്ചു. 19 ന് രാവിലെ പ്രതിനിധി സമ്മേളനം തുടങ്ങും.









0 comments