തൃശൂരിൽ വിഷപ്പുല്ല് തിന്ന് പശുക്കൾ ചത്തു

cow

cow

വെബ് ഡെസ്ക്

Published on Jan 21, 2025, 11:30 AM | 1 min read

തൃശൂർ : വെളപ്പായ ചൈനബസാറിൽ വിഷപ്പുല്ല് തിന്ന് നാല് പശുക്കൾ ചത്തു. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് പശുക്കൾ തിന്നത്. ക്ഷീര കർഷകൻ രവിയുടെ പശുക്കളാണ് ചത്തത്. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന പുല്ലുകൾ തിന്നാതിരിക്കാൻ ക്ഷീര കർഷകർ ജാ​ഗ്രത പാലിക്കണമെന്ന് വെറ്റിനറി ഡോക്ടർമാർ അറിയിച്ചു. പശുക്കളുടെ പോസ്റ്റ്‍മോര്‍ട്ടത്തിൽ വിഷപ്പുല്ലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home