കോവിഡിൽ വർധന ; 2 മരണം

തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന് . നിലവിൽ 519 പേർ ചികിത്സയിലുണ്ട്. തിങ്കൾവരെയുള്ള കണക്കുപ്രകാരം രണ്ട് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. കേരളത്തിന് തൊട്ടുപിന്നിൽ 300ലധികം രോഗികളുള്ള മഹാരാഷ്‌ട്രയാണ്. ഇവിടെ മൂന്ന് മരണം സ്ഥിരീക രിച്ചു.
കോവിഡ് കേസുകൾ വ്യാപിക്കുന്ന പ്രദേശങ്ങളുണ്ടെങ്കിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകൾക്ക് നിർദേശം നൽകി.
കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം.









0 comments