കമിതാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

കരിമണ്ണൂർ(തൊടുപുഴ) : ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കതണ്ട് മനയാനിക്കല്‍ ശിവഘോഷ് (20), പാറത്തോട് ഇഞ്ചപ്ലായ്ക്കല്‍ മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. ശിവഘോഷും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം.
സംഭവസമത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ശിവഘോഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടതായതോടെ ബന്ധുവായ ആദര്‍ശ് അന്വേഷിച്ചുവീട്ടിലെത്തിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. യുവതിയെ വീട്ടില്‍ മരിച്ചനിലയിലും കണ്ടെത്തി. മീനാക്ഷി വാഴക്കുളത്ത് ടിടിസി വിദ്യാർഥിയും ശിവഘോഷ് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയുമായിരുന്നു.ഇരുവരും കൊന്നത്തടി പാറത്തോട് സ്വദേശികളാണ്.
ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നവെന്നും തർക്കത്തെ തുടർന്ന് മീനാക്ഷിയെ കൊലപ്പെടുത്തിയശേഷം ശിവഘോഷ് ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇതിനുമുമ്പും പലതവണ ശിവഘോഷും മീനാക്ഷിയും വീട്ടിൽ വന്നിരുന്നതായി നാട്ടുകാർ പോലീസിനെ അറിയിച്ചു.
തൊടുപുഴ ഡിവൈഎസ്പി പി കെ സാബുവിന്റെ നേതൃത്വത്തിലുള്ളസംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ശിവഘോഷിന്റെ അച്ഛൻ: ഷാജി, അമ്മ: ജയ്മോൾ. മീനാക്ഷിയുടെ അച്ഛൻ: പരേതനായ ഷൈജു, അമ്മ: ഷിജി.









0 comments