ദമ്പതികള്‍ വീടിനകത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ

rep image death
വെബ് ഡെസ്ക്

Published on Aug 28, 2025, 10:57 PM | 1 min read

കണ്ണൂര്‍ : അനന്തന്‍ റോഡിന് സമീപം ദമ്പതികളെ വീടിനകത്ത് തീപൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ ശ്രീലേഖ(68) എന്നിവരാണ് മരിച്ചത്. വ്യാഴം വൈകിട്ട് 5.45നാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബഹ്‌റൈനിൽനിന്നുവരുന്ന മകനെ എയര്‍പോര്‍ട്ടില്‍നിന്ന്‌ കൂട്ടികൊണ്ടുവരാന്‍ കാറെടുക്കാന്‍ ഡ്രൈവര്‍ സരോഷ് വീട്ടിലെത്തി വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഡ്രൈവര്‍ വളപട്ടണം പൊലീസില്‍ വിവരം അറിയിച്ചു. അയല്‍വാസികള്‍ വീടുതുറന്ന് അകത്തുകടന്നപ്പോഴാണ് കിടപ്പ് മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് വളപട്ടണം പൊലീസും സ്ഥലത്തെത്തി. ഇരുവരെയും വ്യാഴാഴ്‌ച വീട്ടിന് പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഗേറ്റിലെ ബോക്സില്‍ പത്രവും എടുക്കാതെ ഉണ്ടായിരുന്നു.


വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ഫോറന്‍സിക്ക് സംഘവും വിരലടയാള വിദഗ്ദരും പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനുശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്‌ച പോസ്റ്റ്മാര്‍ട്ടം നടക്കും. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. പ്രേമരാജന്‍ സേവോയി ഹോട്ടലിലെ മാനേജരായി ജോലി ചെയ്തിരുന്നു. മക്കള്‍: പ്രബിത്ത് (ഓസ്ട്രേലിയ), ഷിബിന്‍ (ബഹ്‌റൈന്‍).



deshabhimani section

Related News

View More
0 comments
Sort by

Home