കുത്തക മാധ്യമങ്ങൾ പിൻതുടരുന്നത് വസ്തുതകൾ ഭാഗികമായി പറയുന്ന ശൈലി: ആർ രാജഗോപാൽ

തിരുവനന്തപുരം: വസ്തുതകൾ ഭാഗികമായി പറയുന്ന ശൈലിയാണ് കുത്തക മാധ്യമങ്ങൾ പിൻതുടരുന്നതെന്ന് ദ ടെലിഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ. മാധ്യമ ദിനാഘോഷത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച കോർപറേറ്റ് വൽക്കരണ കാലത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം മാധ്യമങ്ങളെ ശക്തിപ്പെടുത്തുകയല്ല, മാധ്യമങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ജനാധിപത്യം ശക്തമാകുന്നതോടെ മാധ്യമങ്ങൾക്ക് ശക്തിയാർജിക്കാനാകും. ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രത്യേക താൽപര്യപ്രകാരം തമസ്‌കരിക്കുന്ന പ്രവണതയും കണ്ടുവരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ കാലഘട്ടത്തിനനുസൃതമായി രൂപകൽപ്പനയിൽ മാറ്റം വരുത്തുന്നതുപോലെ സവർണ ഭാഷാ ശൈലിമാറ്റി വസ്തുതകൾ കൃത്യതയോടെ പറയുന്ന രീതി അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു.









0 comments