കർഷക തൊഴിലാളി വനിതാ കൺവൻഷന് ഇന്ന് തുടക്കം

പെരിന്തൽമണ്ണ
കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വനിതാ കൺവൻഷൻ വെള്ളി പകൽ 11ന് ഏലംകുളത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് യു വാസുകി ഉദ്ഘാടനംചെയ്യും. ഇ എം എസ് അക്കാദമിയിൽ രണ്ടുദിവസമായി ചേരുന്ന സമ്മേളനം കർഷക തൊഴിലാളികളും കൃഷി അനുബന്ധ തൊഴിൽമേഖലയും അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുമെന്ന് അഖിലേന്ത്യാ സെക്രട്ടറി ബി വെങ്കിട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20 സംസ്ഥാനങ്ങളിൽനിന്നായി 500 പ്രതിനിധികൾ പങ്കെടുക്കും. ശനി രാവിലെ പത്തിന് സമ്മേളനത്തെ സാമ്പത്തിക ശാസ്‌ത്രജ്ഞ ഡോ. മധുര സ്വാമിനാഥൻ, മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത എന്നിവർ അഭിസംബോധന ചെയ്യും. വൈകിട്ട് നാലിന് പെരിന്തൽമണ്ണയിൽ വനിതാറാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി എ വിജയരാഘവൻ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കോമളകുമാരി, മലപ്പുറം ജില്ലാ പ്രസിഡന്റ് എം പി അലവി, സംഘാടകസമിതി ഭാരവാഹികളായ വി രമേശൻ, ഇ രാജേഷ്, കെ വിനോദിനി, കെ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.









0 comments