ആർഎസ്എസ് നേതാവിന്റെ വിവാദ പ്രസംഗം: ഡിവൈഎഫ്‌ഐ പരാതി നൽകി

കുണ്ടറ: കിഴക്കേ കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീക്ഷേത്രത്തിൽ നടന്ന യോഗത്തിൽ ആർഎസ്എസ് വാരിക കേസരിയുടെ മുഖ്യ പത്രാധിപർ എൻ ആർ മധു മതവിദ്വേഷം വളർത്തുന്ന പരാമർശങ്ങൾ നടത്തിയതിനെതിരെ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി പരാതി നൽകി. മതസൗഹാർദത്തിന് പേരുകേട്ട കല്ലടയിൽ മതസൗഹാർദം തകർക്കുന്ന രീതിയിലുള്ള പ്രഭാഷണമാണ് മധു നടത്തിയത്.
പ്രവർത്തനരഹിതമായി കിടന്ന ക്ഷേത്രം ആർഎസ്എസ് നേതൃത്വത്തിൽ നിർമാണം നടത്തി നാട്ടിൽ കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വേടന്റെ പാട്ടിന് പിന്നിൽ ഇരുട്ടിന്റെ ശക്തികളാണെന്നും ജാതിഭീകരത വളർത്തുകയാണെന്നും വിശദീകരിച്ചുകൊണ്ടാണ് മധു പിന്നാക്ക വിഭാഗങ്ങൾക്കെതിരെ കടന്നാക്രമണം നടത്തിയത്. കലാകാരനായ വേടനെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് പ്രസംഗത്തിലൂടെ മധു നടത്തിയത്. അതിനെതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് ചൂണ്ടിക്കാട്ടി കൊല്ലം ജില്ലാ സൂപ്രണ്ടിന് ഡിവൈഎഫ്‌ഐ പരാതി നൽകി.









0 comments