നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല

സംഘർഷമേഖലകളിലെ മലയാളികൾക്കായി കൺട്രോൾ റൂം തുറന്ന് കേരളം

control room
വെബ് ഡെസ്ക്

Published on May 09, 2025, 11:22 AM | 1 min read

തിരുവനന്തപുരം : അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.


നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കണമെന്നും അറിയിച്ചു. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം.


സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: [email protected].


നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)



deshabhimani section

Related News

View More
0 comments
Sort by

Home