കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികൾക്കും വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
അഡീഷണൽ റെസിഡന്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കൺട്രോളർ എ എസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ ജെയ്സ്വാർ, നോർക്ക ഡെവല്പ്പമെന്റ് ഓഫീസർ ജെ ഷാജിമോൻ, പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബി ബൈജു അസിസ്റ്റന്റ് എൻജിനിയർമാരായ എൻ ശ്രീഗേഷ്, സി മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സുനിൽകുമാർ, കെഎസ്ഇബി റസിഡന്റ് എൻജിനിയർ ഡെന്നീസ് രാജൻ, ഐപിആർഡി അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ, അസിസ്റ്റന്റ് ലെയ്സൺ ഓഫീസർമാരായ റ്റി ഒ ജിതിൻ രാജ്, പി ആർ വിഷ്ണുരാജ്, എസ് സച്ചിൻ, ജയരാജ് നായർ, ആർ അതുൽ കൃഷ്ണൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ- 01123747079.
0 comments