മേല്‍ക്കൂര തകര്‍ന്നു വീണു; നഷ്ടപരിഹാരം നല്‍കിയില്ല: വെല്‍ഡര്‍ക്ക് രണ്ടുവര്‍ഷം തടവ്

court stick
വെബ് ഡെസ്ക്

Published on Jan 18, 2025, 07:30 PM | 1 min read

കൽപ്പറ്റ: വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് കേടുപാട് സംഭവിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്ത അമ്പലവയല്‍ സ്വദേശിയായ വെല്‍ഡര്‍ക്ക് രണ്ടുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. വയനാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനാണ് ശിക്ഷ വിധിച്ചത്. 2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ വീട്, ടെറസ് -ഓട് ഉള്‍പ്പെടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഒരാഴ്ചക്കകം തകര്‍ന്നു വീണ് വാട്ടര്‍ ടാങ്ക്, ചിമ്മിനി, പാത്തി എന്നിവ തകര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.


കമീഷന്‍ നിരവധി അവസരം നല്‍കിയിട്ടും പരാതിക്കാരന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷത്തി രണ്ടായിരം രൂപയും പലിശയും നല്‍കാന്‍ പ്രതി തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കമീഷന്‍ വാറന്റ് പുറപ്പെടുവിച്ച് അമ്പലവയല്‍ പൊലീസ് മുഖേന പ്രതിയെ അറസ്റ്റ് ചെയ്തത്. കമ്മീഷന്‍ നല്‍കിയ പിഴ അടക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കമ്മീഷന്‍ പ്രസിഡന്റ് ഇന്‍-ചാര്‍ജ് എം ബീന, അംഗം എ എസ് സുഭഗന്‍ എന്നിവരാണ് ശിക്ഷ വിധിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home