നിർമാണപ്രവൃത്തി: കോട്ടയത്ത് ട്രെയിൻനിയന്ത്രണം

തിരുവനന്തപുരം: കോട്ടയം യാർഡിൽ നിർമാണപ്രവൃത്തി നടക്കുന്നതിനായൽ 16 മുതൽ 31 വരെ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം–നിലമ്പൂർ എക്‌സ്‌പ്രസ്(16326) 16 മുതൽ 19 വരെയും 23, 29 തീയതികളിൽ കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ സർവീസ് നടത്തില്ല. ഏറ്റുമാനൂരിൽനിന്ന് രാവിലെ 5.27നായിരിക്കും പുറപ്പെടുക.
നിലമ്പൂർ– കോട്ടയം എക്‌സ്‌പ്രസ് (16325) 19 മുതൽ 21 വരെയും 24, 26, 30, 31 തീയതികളിൽ ഏറ്റുമാനൂരിൽ സർവീസ് അവസാനിപ്പിക്കും. മംഗളൂരു ജങ്‌ഷൻ– തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06164) 26ന് അരമണിക്കൂർ വൈകിയായിരിക്കും സർവീസ് നടത്തുക.









0 comments