കോഴിക്കോട് ഡിസിസി ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മിൽ ഉന്തുംതള്ളും

കോഴിക്കോട്: പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഡിസിസി ഓഫീസിൽ പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളും. രാത്രിയോടെയാണ് സംഘർഷമുണ്ടായത്. ചില പ്രവർത്തകരെ കോൺഗസ് ഓഫീസിനകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ഇതിനിടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാധ്യമ പ്രവർത്തകരേയും കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി.
തർക്കം രൂക്ഷമായതോടെ പ്രിയങ്ക ഗാന്ധി ഓഫീസിലേക്ക് കടക്കാതെ കാറിലേക്ക് തന്നെ മടങ്ങി. പിന്നീട് നേതാക്കളിടപെട്ട് പ്രവർത്തകര മാറ്റിയതിന് ശേഷമാണ് പ്രിയങ്കഗാന്ധി ഓഫീസിലേക്ക് കയറിയത്. ഡിസിസി ഓഫീസ് ഉദ്ഘാടനശേഷമുള്ള പ്രിയങ്കഗാന്ധിയുടെ ആദ്യസന്ദർശനമാണിത്. ആഴ്ചകൾക്ക്ഡി മുൻപ് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനും നേതാക്കൾ തള്ളിക്കയറി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.









0 comments