കോണ്‍ഗ്രസ് പഞ്ചായത്തംഗം കഞ്ചാവുമായി പിടിയില്‍ ; മീൻകട കേന്ദ്രീകരിച്ച് വിൽപ്പന

അറസ്റ്റിലായ പഞ്ചായത്തംഗം എ എസ് രതീഷ്, ഒഡിഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി നായക്
കട്ടപ്പന
മീൻകടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന കോൺഗ്രസ് പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. കടയിൽനിന്ന് രണ്ട് പായ്‍ക്കറ്റുകളിലായി സൂക്ഷിച്ച 6.89 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇരട്ടയാർ പഞ്ചായത്ത് ഒമ്പതാം വാർഡംഗം ഉപ്പുകണ്ടം ആലേൽപുരയ്‍ക്കൽ എ എസ് രതീഷ്(42), കടയിലെ തൊഴിലാളിയും ഒഡിഷ സ്വദേശിയുമായ സമീർ ബെഹ്‌റ(27), ഇയാളുടെ സുഹൃത്ത് ലക്കി നായക്(22) എന്നിവരാണ് ശനി പകല്‍ 3.30ഓടെ പിടിയിലായത്. രതീഷിന്റെ ഉടമസ്ഥതയിൽ ഇരട്ടയാർ ടൗണിൽ ഒരുവർഷം മുൻപാണ് മീൻ കട തുടങ്ങിയത്. ഇവിടെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. രതീഷിന്റെ അറിവോടെയാണ് സമീറും ലക്കിയുംചേർന്ന് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
രതീഷ് മുമ്പും മേഖലയിലെ പലസ്ഥലങ്ങളിലും കട നടത്തിയിരുന്നു. ഇവിടങ്ങളിലും ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതായി ആരോപണമുണ്ട്. പ്രതികളെ കോടതി റിമാൻഡ്ചെയ്തു. ഇടുക്കി ഡാൻസാഫ് സംഘവും കട്ടപ്പന പൊലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്.









0 comments