കോഴിക്കോട് മാധ്യമ സംഘത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം

കോഴിക്കോട്: കോഴിക്കോട് മാധ്യമ സംഘത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. റിപ്പോർട്ടർ ടിവിയുടെ മാധ്യമ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മേപ്പയൂരിലും പേരാമ്പ്രയിലുമാണ് കോൺഗ്രസ് പ്രവർത്തകർ മാധ്യമ സംഘത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മാധ്യമ സംഘത്തിന്റെ വാഹനം അടിച്ചുതകർക്കാനും ശ്രമം നടന്നു.
കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ചാനൽ അറിയിച്ചു. പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതികളിലെ തെളിവുകൾ പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ചാനലായിരുന്നു. തുർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങൾ നടന്നു.
പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിന് ഗതികെട്ട് രാജിവയ്ക്കേണ്ടി വന്നു. പ്രതിഷേധങ്ങളിൽ നിന്നും മുഖം രക്ഷിക്കാൻ കോൺഗ്രസിൽ നിന്ന് രാഹുലിനെ താത്കാലികമായി സസ്പെൻഡ് ചെയ്തു. രാഹുലിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതികൾ ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറി.









0 comments