"നീ ചെയ്ത ദ്രോഹങ്ങൾ തെളിവ് സഹിതം എണ്ണി പറയാൻ അറിയാം"; ചാണ്ടി ഉമ്മനെതിരെ സൈബർ കോൺഗ്രസ്

ചാണ്ടി ഉമ്മൻ | Image: FB/chandyoommen
തിരുവനന്തപുരം: ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് അണികളുടെ സൈബറാക്രമണം. കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ ബഹിഷ്കരിച്ച റിപ്പോർട്ടർ ടിവിയോട് ചാണ്ടി ഉമ്മൻ സഹകരിക്കുന്നു എന്നാരോപിച്ചാണ് ആക്രമണം. എംഎൽഎയെ വ്യക്തിപരമായി അധിക്ഷേപിച്ച് രൂക്ഷമായ ഭാഷയിലാണ് അണികളുടെ വിമർശനങ്ങൾ.
വേണ്ടിവന്നാൽ അന്തിചർച്ചയിൽ പങ്കെടുക്കുമെന്ന് ചാണ്ടി പറയുമ്പോൾ വെല്ലുവിളിക്കുന്നത് റിപ്പോർട്ടറിനെ എതിർക്കുന്നവരെ മാത്രമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140 വർഷത്തെ പാരമ്പര്യത്തെയാണ്. നിന്റെ ആറ്റിറ്റ്യൂഡിന് പ്രവർത്തകർ തന്നെ മറുപടി നൽകും. നീ പാർടിയോട് ചെയ്ത ദ്രോഹങ്ങൾ തെളിവ് സഹിതം അക്കമിട്ട് എണ്ണി പറയാൻ ഞങ്ങൾക്കുമറിയാം.- സോഷ്യൽമീഡിയയിലെ കോൺഗ്രസ് മുഖമായ നിസാർ കുമ്പിള ഫേസ്ബുക്കിൽ പ്രതികരിച്ചത് ഇങ്ങനെയാണ്.
പിന്നാലെ നിരവധിപേർ ചാണ്ടിക്കെതിരെ രംഗത്തെത്തി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി തീരെ പ്രവർത്തിച്ചില്ലെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ ചാണ്ടി ഉമ്മനാണെന്നും ഇക്കൂട്ടർ ആരോപിക്കുന്നു.
0 comments