പാലക്കാട് കോൺഗ്രസിൽ കൂട്ടരാജി; ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 50ൽ ഏറെപ്പേർ രാജിവെച്ചു

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി പാലക്കാട്ട് നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടരാജി. കുന്നത്തൂർമേട് നോർത്ത് വാർഡിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് ഡിസിസി അംഗം, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ അൻപതിലേറെ പേരാണ് രാജിവെച്ചിരിക്കുന്നത്. പ്രവർത്തകർ ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി.
പാലക്കാട് ഡിസിസിക്കെതിരെ ഗുരുതര പരാതിയുമായി മഹിള കോൺഗ്രസ് നേതാവും രംഗത്തെത്തി. പല വാർഡുകളിലും പണംവാങ്ങി ഡിസിസി നേതൃത്വംം സീറ്റ് കച്ചവടം നടത്തിയെന്നാണ് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും പിരായിരിയിലെ മുൻ കൗൺസിലറുമായ പ്രീജ സുരേഷിന്റെ ആരോപണം.









0 comments