വടകരയില്‍ സിപിഐ എം പ്രവർത്തകർക്കുനേരെ കോൺഗ്രസ്- ബിജെപി ആക്രമണം; 3 പേര്‍ക്ക് കുത്തേറ്റു

വടകര : വടകര പുതുപ്പണത്ത് സിപിഐ എം പ്രവർത്തകർക്കുനേരെ കോൺഗ്രസ്- ബിജെപി ആക്രമണം. പുതുപ്പണം വെളുത്തമല വായനശാല ആൻഡ് ഗ്രന്ഥാലയം രാത്രിയിൽ അടിച്ചു തകർക്കുന്നതിനെ ചോദ്യം ചെയ്ത സിപിഐ എം പ്രവർത്തകരെയാണ് കോൺഗ്രസ്- ബിജെപി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചത്.
സിപിഐ എം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗര സഭ കൗൺസിലറുമായ കെ എം ഹരിദാസൻ, സിപിഐ എം വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, ബിബേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.
കോൺഗ്രസ്- ബിജെപി പ്രവർത്തകരായ കുന്താപ്പുറത്ത് അജേഷ്, റിജേഷ്, വള്ളുപറമ്പത്ത് രബിത്ത്, സോനിജ്, സഞ്ജു, ദാസൻ എന്നിവർ ചേർന്ന് മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഹരിദാസനെയും ബിബേഷിനെയും വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments