കലാപശ്രമവുമായി കോൺഗ്രസും ബിജെപിയും

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ വീട്ടമ്മ മരിച്ച സംഭവത്തെ കേരളത്തിൽ കലാപമുണ്ടാക്കാനുള്ള ഉപാധിയാക്കി പ്രതിപക്ഷവും ബിജെപിയും. സംസ്ഥാനവ്യാപകമായി കോൺഗ്രസ്, ബിജെപി പ്രവർത്തകരും അനുകൂല സംഘടനകളും അതിക്രമം അഴിച്ചുവിട്ടു. തിരുവനന്തപുരത്ത് മൂന്നാംദിനവും മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടന്ന പ്രതിഷേധം അക്രമാസക്തമായി.
പത്തനംതിട്ടയിൽ ബിജെപി പ്രവർത്തകർ പൊലീസിനുനേരെ കല്ലെറിഞ്ഞു. പലയിടങ്ങിലും പൊലീസിനെയും കോൺഗ്രസ്, ബിജെപി പ്രവർത്തകർ ആക്രമിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്തും കോഴിക്കോടും പ്രതിഷേധങ്ങൾക്കിടെ ആംബുലൻസിന് നേരെയും രോഗികളുടെ വാഹനങ്ങൾക്കുനേരെയും ആക്രമണം നടത്തി. വണ്ടിയുടെ ചില്ലടക്കം തല്ലിത്തകർത്തിരുന്നു.









0 comments