എല്ലാ ജില്ലകളിലും കായികതാരങ്ങളുടെ പേരിൽ കോംപ്ലക്‌സുകളും സ്‌റ്റേഡിയങ്ങളും ഉയരും: മന്ത്രി വി അബ്‌ദുറഹിമാൻ

V Abdurahiman
വെബ് ഡെസ്ക്

Published on Nov 04, 2025, 06:34 AM | 1 min read

തൃശൂർ:സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കായികതാരങ്ങളുടെ പേരിൽ കോംപ്ലക്‌സുകളും സ്‌റ്റേഡിയങ്ങളും ഉയരുകയാണെന്ന്‌ മന്ത്രി വി അബ്‌ദുഹ്‌മാൻ പറഞ്ഞു. ഐ എം വിജയന്റെ പേരിലുള്ള ലാലൂർ കായിക സമുച്ചയം ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


തിരുവനന്തപുരത്ത്‌ തോമസ്‌ സെബാസ്റ്റ്യൻ, കൊല്ലത്ത്‌ ഒളിന്പ്യൻ സുരേഷ്‌ ബാബു, പത്തനംതിട്ടയിൽ സൂസൺ മേബിൾ, എറണാകുളത്ത്‌ ഒ ചന്ദ്രശേഖരൻ, കാസർകോട്‌ എം ആർ സി ബാലകൃഷ്‌ണൻ, വയനാട്‌ ഓംകാരനാഥൻ, ആലപ്പുഴയിൽ ഒളിന്പ്യൻ ഉദയകുമാർ എന്നിങ്ങനെ കായിക താരങ്ങളുടെ പേരിലുള്ള സ്‌റ്റേഡിയങ്ങൾ നിർമാണത്തിലാണ്‌.


കായിക മേഖലയിലെ അടിസ്ഥാന സ‍ൗകര്യ വികസനത്തിന്‌ 3400 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ ചെലവഴിച്ചത്‌. ചെറുതും വലുതുമായ 369 കളിക്കളങ്ങൾ പൂർത്തിയായി. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്നതാണ്‌ സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home