'അനുസരണയില്ലെന്ന് പറഞ്ഞ് നിലത്തിട്ട് ചവിട്ടി'; കണ്ണൂരിലും റാഗിങ് പരാതി

കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായതായി പരാതി. കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലിനാണ് റാഗിങ്ങിനെ തുടര്‍ന്ന് മർദനമേറ്റത്. മര്‍ദനത്തില്‍ നിഹാലിന്റെ കൈ എല്ല് പൊട്ടിയതായി ബന്ധുക്കള്‍ പറഞ്ഞു. നിഹാലിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കുടുംബം പൊലീസില്‍ പരാതി നൽകിയത്.
ബുധനാഴ്ചയായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ഥികളെ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടിയെന്നും മറ്റ് കുട്ടികളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാല്‍ പരാതിയില്‍ പറയുന്നു.









0 comments