വയോധികയെ അടിച്ചുവീഴ്ത്തി സ്വർണം കവർന്നതായി പരാതി; മോഷണം പട്ടാപ്പകൽ വീട്ടിൽ കയറി

കോട്ടയം: ചങ്ങനാശേരി കുറിച്ചിയിൽ വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. ഞായർ രാവിലെ പതിനൊന്നോടെ സാമിക്കവലയിൽ അന്നമ്മ (80) യുടെ വളയാണ് മോഷണം പോയത്.
മോഷ്ടാവ് ഇവരെ അടിച്ച് വീഴ്ത്തി മോഷണം നടത്തിയതായാണ് പരാതി. ഈ സമയം മറ്റാരുമുണ്ടായിരുന്നില്ല. പള്ളിയിൽ പോയ മക്കൾ തിരികെ എത്തിയപ്പോഴാണ് കൈയിൽ മുറിവേറ്റ അന്നമ്മയെ കാണുന്നത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിവരമറിയുകയായായിരുന്നു.









0 comments