ആശുപത്രി സിഇഒ കൊക്കെയ്നുമായി പിടിയിൽ

ഹൈദരാബാദ്: ഒമേഗ ആശുപത്രി സിഇഒ അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി പിടിയിലായി. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരി മാഫിയ ഏജന്റിൽനിന്നു കൊക്കെയ്ൻ വാങ്ങുന്നതിനിടെ വ്യാഴാഴ്‌ചയാണ് ഡോ. നമ്രത ചിഗുരുപതി പിടിയിലായത്.
വാട്‌സ്‌ആപ്പ് വഴിയാണ് നമ്രതയും വാനഷ് ധാക്കറും ലഹരി ഇടപാട് നടത്തിയിരുന്നത്. വാനഷിന്റെ സഹായി ബാലകൃഷ്ണനാണ് നമ്രതയ്ക്ക് കൊക്കെയ്ൻ എത്തിച്ചത്. ഇരുവരിൽനിന്നും 53 ഗ്രാം കൊക്കെയ്നും 10,000 രൂപയും രണ്ട് മൊബൈൽഫോണും കണ്ടെത്തി. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി.









0 comments