ഷോൺ ജോർജിന് വീണ്ടും തിരിച്ചടി; സിഎംആർഎൽ കേസിൽ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : സിഎംആർഎല്ലിനെതിരെ നൽകിയ കേസിൽ ബിജെപി നേതാവ് ഷോൺ ജോർജിന് വീണ്ടും തിരിച്ചടി. എസ്എഫ്ഐഒയുടെ കൈവശമുള്ള ഡയറിയുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിർണായക വിവരങ്ങൾ ഹർജിയിലുണ്ടെന്നും അതിനാൽ പകർപ്പ് ലഭ്യമാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഷോണിന്റെ ആവശ്യം ഹൈക്കോടതി തള്ളി. മുമ്പ് സിഎംആർഎല്ലിനെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് കോടതി ഷോൺ ജോർജിനെ വിലക്കിയിരുന്നു.









0 comments