നാട് നേരിടുന്ന പ്രശ്നം എന്തെന്നറിയാൻ പ്രതിപക്ഷം തയ്യാറാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നാട് നേരിടുന്ന പ്രശ്നം എന്തെന്നറിയാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സമൂഹം നേരിടുന്ന ഒരു ആപത്തിനെ കുറച്ച് ഇങ്ങനെയാണോ സംസാരിക്കുന്നതെന്നും നാടിന്റെ പ്രശ്നം എന്താണ് എന്നുള്ളത് മനസ്സിലാക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ തവണയും മിസ്റ്റർ ചീഫ് മിനിസ്റ്റർ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോ. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നൽകുന്നത്. ഇടയ്ക്കിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാൽ പോര നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
0 comments