കേരളത്തിന്റെ പുതിയ മാറ്റമാണ് 'മവാസോ' കാണിക്കുന്നത്: മുഖ്യമന്ത്രി

cm pinarayi
വെബ് ഡെസ്ക്

Published on Mar 01, 2025, 01:35 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ മാറുന്ന മുഖമാണ് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പുതിയ മാറ്റമാണ് മവാസോ കാണിക്കുന്നത്. ശക്തമായ സമരങ്ങൾ നടത്തി പാരമ്പര്യമുള്ള ഡിവൈഎഫ്‌ഐയുടെ വേറിട്ട ഒരു കാഴ്ചയാണ് മവാസോയെന്നും മുഖ്യമന്ത്രി പറഞ്ഞു.


നാടിൻ്റെ മുന്നേറ്റത്തിന് നിരവധി പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ ഏറ്റെടുത്തു. അഴിമതി നാടിൻ്റെ ശാപമാണെന്നും അഴിമതിക്കെതിരെ പ്രക്ഷോഭം നടത്താൻ ഡിവൈഎഫ്ഐക്ക് കഴിഞ്ഞു. വർ​ഗീയതയുടെ വിത്ത് നാട്ടിൽ വളരുന്നു. അതിനെ ചെറുത്തു നിർത്താൻ ഡിവൈഎഫ്ഐ ശ്രമിക്കുന്നുണ്ട്. നാട് ആപത്ത് നേരിടുമ്പോൾ ഡിവൈഎഫ്ഐ നല്ല രീതിയിൽ പ്രതികരിച്ചു. ഒട്ടനവധി ദുരിതങ്ങൾ കേരളം അടുത്തിടെ ഏറ്റുവാങ്ങിയെങ്കിലും അവിടെയെല്ലാം ഡിവൈഎഫ്ഐ മാതൃകാപരമായ ഇടപെടലുകൾ നടത്തി.


യുവാക്കൾ മാറുന്ന ലോകത്തിൻ്റെ ചലനം വേഗത്തിൽ മനസ്സിലാക്കുന്നു. കേരളത്തിൽ അധികവും അഭ്യസ്തവിദ്യരായ യുവത്വമായതിനാൽ സ്റ്റാർട്ടപ്പുകളുടെ സാദ്ധ്യത സർക്കാർ തിരിച്ചറിയുകയും ഒരു സ്റ്റാർട്ടപ്പ് നയം ആവിഷ്കരിക്കുകയുമായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ‍സർക്കാർ ഇത്തരത്തിൽ ഒരു നയം സ്വീകരിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home