നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവള ഡ്യൂട്ടിക്കായി പോയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ വാഹനാപകടത്തിൽപ്പെട്ടു. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
ഗോള്‍ഫ് ക്ലബ്ബിന് സമീപം വെള്ളി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉദ്യോഗസ്ഥർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments