സിനിമാ കോൺക്ലേവ് ആഗസ്ത്‌ 2, 3 തീയതികളിൽ

cinema
വെബ് ഡെസ്ക്

Published on Jun 23, 2025, 08:25 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി ആഗസ്ത്‌ 2, 3 തീയതികളിൽ സിനിമ കോൺക്ലേവ് സംഘടിപ്പിക്കും. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ വച്ച് നടത്തുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷനാകും.


സിനിമയുടെ വിവിധ വശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ സിനിമാനയം രൂപീകരിച്ച 17 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ, നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോ‍ർപ്പറേഷൻ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ, ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ളവർ, സിനിമാ മേഖലയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ, വിവിധ സിനിമാ സംഘടനകൾ, തൊഴിൽ-നിയമ രംഗങ്ങളിലെ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം വിഷയങ്ങളിൽ ചർച്ചകൾ നടത്തും. കോൺക്ലേവിനെ തുടർന്ന് സിനിമാനയത്തിന്റെ കരടുരൂപം ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home