അന്ത്യ അത്താഴസ്‌മരണ പുതുക്കി ക്രൈസ്തവർ പെസഹാ ആചരിക്കുന്നു

PHOTO CREDIT: FACEBOOK
തിരുവനന്തപുരം: ക്രിസ്‌തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമപുതുക്കി ക്രൈസ്‌തവർ പെസഹാവ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ നടക്കുന്ന കാൽകഴുകൽ ശുശ്രൂഷയാണ് പ്രധാന ചടങ്ങ്. അന്ത്യഅത്താഴത്തിന് മുൻപ് ക്രിസ്തു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ സ്‌മരണയിലാണ് പള്ളികളിൽ കാൽകഴുകൾ ശുശ്രൂഷ നടന്നത്. വീടുകളിൽ പെസഹാ അപ്പം മുറിച്ചു. പള്ളികളിൽ വിവിധ ചടങ്ങുകളോടെ നാളെ ദുഖവെള്ളി ആചരണവും നടക്കും.








0 comments