കലോത്സവത്തിലെ മണവാട്ടിയെ കുറിച്ച് ദ്വയാർഥ പ്രയോ​ഗം; റിപ്പോർട്ടർ ടിവിക്കെതിരെ കേസെടുത്തു

CASE AGAINST REPORTER
വെബ് ഡെസ്ക്

Published on Jan 10, 2025, 02:44 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിക്കെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു. ചാനലിന്റെ അവതാരകൻ ഡോ. അരുൺകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് കമീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോർട്ടർ എന്ന ഉള്ളടക്കത്തോടെ ചാനൽ വീഡിയോ സ്റ്റോറി ചെയ്തിരുന്നു. സ്റ്റോറിയിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് ചാനലിലെ റിപ്പോർട്ടർ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർഥ പ്രയോഗം. സ്റ്റോറി സംപ്രേഷണം ചെയതതിന് തൊട്ടുപിന്നാലെ അരുൺ കുമാർ റിപ്പോർട്ടറോട് വിദ്യാർഥിയെ കുറിച്ച് ചോദിക്കുകയും കളിയാക്കുകയും ചെയ്യുന്ന സംഭാഷണങ്ങളും റിപ്പോർട്ടർ ടിവി സംപ്രേക്ഷണം ചെയ്തിരുന്നു. ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമീഷൻ അടിയന്തര റിപ്പോർട്ടു തേടിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home