എറണാകുളം തിരുവാങ്കുളത്ത് അമ്മയോടൊപ്പമുണ്ടായ മൂന്ന് വയസുകാരിയെ കാണാതായി

child missing.
വെബ് ഡെസ്ക്

Published on May 19, 2025, 10:37 PM | 1 min read

എറണാകുളം: എറണാകുളം തിരുവാങ്കുളത്ത് അമ്മയോടൊപ്പമുണ്ടായ മൂന്ന് വയസുകാരിയെ കാണാതായി .മറ്റക്കുഴി സ്വദേശിയായ കല്യാണിയേയാണ് കാണാതായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവാങ്കുളത്ത് നിന്നും ആലുവയിലേക്ക് യാത്ര ചെയ്തപ്പോഴാണ് കുട്ടിയെ കാണാതായത്. വീടിനടുത്തുള്ള അം​ഗനവാടിയിൽ നിന്നും അമ്മ കുട്ടിയെ കൂടെ കൂട്ടുകയായിരുന്നു. എന്നാൽ ആലുവയിലെ അച്ഛന്റെ വീ‌ട്ടിലേക്ക് അമ്മ എത്തിയത് ഒറ്റക്കായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

അമ്മയിൽ നിന്നും വിവരം ശേഖരിച്ച ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home