രണ്ടര വയസുകാരി കിണറ്റിൽ വീണു; അമ്മ രക്ഷകയായി

പ്രതീകാത്മക ചിത്രം
പാറശാല: കിണറ്റിൽ വീണ രണ്ടര വയസുകാരിക്ക് അമ്മ രക്ഷകയായി. തിരുവനന്തപുരം കാരോട് പൊൻവിള കിഴക്കേക്കരയിൽ വിനീത്–ബിന്ദു ദമ്പതികളുടെ മകൾ അനാമികയാണ് കിണറ്റിൽ വീണത്. തുടർന്ന് അമ്മ ബിന്ദു കിണറ്റിലിറങ്ങുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു.
വീട്ടുമുറ്റത്ത് കുട്ടി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം ശ്രദ്ധയയിൽപ്പെട്ട അമ്മ കിണറ്റിലിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തുകയും നാട്ടുകാരുടെ സഹായത്താൽ കരയിൽ കയറുകയായിരുന്നു. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.









0 comments