അറിവ് കൈമുതലാക്കി സമാനതകളില്ലാത്ത പോരാട്ടം നയിച്ച വ്യക്തിയാണ് റാബിയ: മുഖ്യമന്ത്രി

k v rabia cm
വെബ് ഡെസ്ക്

Published on May 04, 2025, 02:54 PM | 1 min read

തിരുവനന്തപുരം : ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകർന്ന സാമൂഹിക പ്രവർത്തക പത്മശ്രീ കെ വി റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഒരു ചക്രക്കസേരയിൽ ഇരുന്ന് കേരളത്തിലെ നിരവധി പേർക്ക് അക്ഷരവെളിച്ചം പകർന്ന പത്മശ്രീ റാബിയയുടെ വിയോഗം ദു:ഖകരമാണ്. സമ്പൂർണ്ണ സാക്ഷരതാ മിഷൻ ഇൻസ്ട്രക്ടർ എന്ന നിലയിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ റാബിയ നടത്തിയ മുന്നേറ്റങ്ങൾ അവരെ എന്നും ഓർമ്മയിൽ നിർത്തും. വളരെ ചെറുപ്പത്തിൽ പോളിയോ ബാധ മൂലം ചലനശേഷി നഷ്ടപ്പെട്ടെങ്കിലും അറിവ് കൈമുതലാക്കി സമാനതകളില്ലാത്ത പോരാട്ടം നയിക്കാൻ അവർക്ക് കഴിഞ്ഞു.

ഒരു പരിമിതിയ്ക്കും അക്ഷരത്തെയും അറിവിനെയും തടയാനാകില്ലെന്നു നമ്മെ ബോധ്യപ്പെടുത്തിയ റാബിയയ്ക്ക് ആദരവോടെ വിട നൽകുന്നതായി മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home