ബഹിരാകാശ പര്യവേക്ഷണങ്ങളെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിയാണ് കസ്തൂരിരംഗൻ: മുഖ്യമന്ത്രി

kasthurirangan cm
വെബ് ഡെസ്ക്

Published on Apr 25, 2025, 05:33 PM | 1 min read

തിരുവനന്തപുരം : ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം ഐഎസ്ആർഒയുടെ ചെയർമാൻ പദവി അലങ്കരിച്ച കസ്തൂരിരംഗൻ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളേയും പര്യവേക്ഷണങ്ങളേയും പുതിയ ഉയരങ്ങളിലേയ്ക്ക് നയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.


രാജ്യസഭാം​ഗം, ആസൂത്രണ കമീഷൻ അം​ഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നിങ്ങനെ വിവിധ ഉത്തരവാദിത്തങ്ങളിലൂടെ രാജ്യത്തിൻ്റെ പുരോഗതിയ്ക്കായി നിരവധി സംഭാവനകൾ കസ്തൂരിരംഗൻ നൽകി. അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിൻ്റെ വൈജ്ഞാനികമേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. കസ്തൂരിരംഗൻ്റെ സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home