കൊട്ടാരക്കരയിൽ റസിഡൻഷ്യൽ ഐ ടി ക്യാമ്പസ് മുഖ്യമന്ത്രി തുറന്നു

കൊട്ടാരക്കര: അന്താരാഷ്ട്ര ഐ ടി കമ്പനിയായ സോഹോ കോർപ്പറേഷന്റെ റസിഡൻഷ്യൽ ഐ ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സോഹോ തുടങ്ങുന്ന രണ്ടാമത്തെ ഐ ടി ക്യാമ്പസാണിത്. വികേന്ദ്രീകൃത വികസനത്തിന്റെ മാതൃകയാണ് സോഹോ കാമ്പസ്. ഇരുപത് കോടി രൂപയാണ് ആദ്യ ഘട്ട ചെലവ്.
കൊട്ടാരക്കരയിലെ ഐ ടി ക്യാമ്പസിൽ എ ഐ റോബോട്ടിക് ഗവേഷണ സ്ഥാപനം, ബിസിനസുകൾക്കായി സോഫ്ട് വെയർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും നടത്തും. ഗ്രാമീണ മേഖലയിൽ വൻകിട ഐ ടി കമ്പനി തുടങ്ങുന്നുവെന്നതാണ് വലിയ സവിശേഷത.

സ്റ്റാർട്ടപ്പ് മിഷന്റെ കൊട്ടാരക്കര ഐ എച്ച് ആർ ഡി ലീപ് സെന്ററിൽ സോഹോ നേരത്തെ തുടങ്ങിയ ഇൻഡസ്ട്രിയൽ പാർക്കിൽ പരിശീലനം ലഭിച്ച 50 പേർക്കാണ് ആദ്യ നിയമനം. 250 പേർക്ക് തൊഴിൽ നൽകാനുള്ള സംവിധാനം ആദ്യ ഘട്ടത്തിലുണ്ട്. ഐ ടി, ഇലക്ട്രോണിക്സ് ഉൾപ്പടെയുള്ള വ്യവസായ വികസനത്തിന് വഴിയൊരുക്കുന്ന കാമ്പസ് വലിയ സാദ്ധ്യതയാണ് തുറന്നുവയ്ക്കുന്നത്.









0 comments