ചേർത്തല സൈബർ തട്ടിപ്പ്: ഒരു പ്രതി കൂടി പിടിയിൽ

ആലപ്പുഴ: ചേർത്തലയിലെ ഡോക്‌ടർ ദമ്പതിമാരിൽനിന്ന് ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ മറവിൽ 7.65 കോടി തട്ടിയെടുത്ത കേസിൽ പ്രധാന പ്രതികളിലൊരാൾകൂടി പിടിയിൽ. ഉത്തരാഖണ്ഡ് ബാഗേശ്വർ സ്വദേശി വിവേക് സിങ് പപോല (29) നെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ചൈനീസ്, നേപ്പാൾ അതിർത്തിയിലെ പിത്തോഡാഗഡ് നിന്ന് പിടികൂടിയത്.
നേരത്തെ പിടിയിലായ തായ്‌വാൻ സ്വദേശികളായ വാങ് ചുൻവെയ് (സുമോക്ക – 26), ഷെൻ വെയ്‌ഹൗ (കൃഷ് – 35) എന്നിവർക്ക് പുറമേ മു ചി സുങ് (42), ചാങ് ഹു യുൻ (33) എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്നയാളാണ് വിവേക് സിങ്. രാജ്യമാകെ വ്യാപിച്ചുകിടന്ന സംഘം തട്ടിപ്പിലൂടെ സമാഹരിക്കുന്ന പണം ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി ഇന്ത്യക്കാരായ കൂട്ടാളികൾക്ക് നൽകുന്ന ചുമതല ഇയാൾക്കായിരുന്നു.
കേസില്‍ വിദേശികൾ ഉള്‍പ്പെടെ 13 പ്രതികൾ നേരത്തെ പിടിയിലായിരുന്നു. പിത്തോറഗഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം തിങ്കൾ രാത്രി 10ന് രാജധാനി എക്‌സ്‌പ്രസിൽ ആലപ്പുഴയിലെത്തി. ചൊവ്വാഴ്‌ച ഇയാളെ ചേർത്തല കോടതിയിൽ ഹാജരാക്കും.









0 comments