ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പഴയങ്ങാടി: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. കുഞ്ഞിനായി തെരച്ചിൽ തുടരുകയാണ്. ഞായർ രാത്രി ഒരു മണിയോടെയാണ് സംഭവം.
സ്കൂട്ടിയുമായി ചെമ്പല്ലിക്കുണ്ട് പാലത്തിന് മുകളിലെത്തിയ അടുത്തില വയലപ്ര വണ്ണാം തടം സ്വദേശിനി എം വി റീമ യാണ് രണ്ടര വയസുള്ള കുഞ്ഞുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. തുടർന്ന് അഗ്നിശമനസേനയും നാട്ടുകാരും നടത്തിയ തെരച്ചലിൽ തിങ്കളാഴ്ച രാവിലെ 8 :40 ഓടെ റീമയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി.
കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.









0 comments