വേടന്റെ പാട്ട് കലിക്കറ്റ് സർവകലാശാലയിൽ പാഠ്യവിഷയമാക്കിയതിനെതിരെ ബിജെപി സിൻഡിക്കേറ്റംഗം

vedan
വെബ് ഡെസ്ക്

Published on Jun 11, 2025, 10:53 PM | 1 min read

തേഞ്ഞിപ്പലം : വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതിനെതിരെ ബിജെപി സിൻഡിക്കേറ്റംഗം. വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിക്കാരനായ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റംഗം എ കെ അനുരാജ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് കത്ത് നൽകി. വേടന്റെ പാട്ടുകളിലും നിലപാടുകളിലും ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി പ്രകടമാണ് എന്ന്‌ സൂചിപ്പിച്ചാണ്‌ കത്ത്‌. ഒന്നിലധികം കേസുകള്‍ നേരിടുന്ന, കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ഹിരണ്‍ദാസ് മുരളിയുടെ പാട്ട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു പ്രതിഷേധാര്‍ഹമാണെന്നു വി സിക്കു നൽകിയ കത്തിൽ പറയുന്നു.


അതിനാൽ വേടന്റെ രചന പഠിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തയ്യാറാകുന്നത് തെറ്റായ സന്ദേശം സമൂഹത്തിനു പകരുമെന്നുമാണ്‌ കത്തിൽ പറയുന്നത്‌. ഇതിനു മുമ്പേ ആർഎസ്‌എസ്‌ വാരിക ‘കേസരി’യുടെ മുഖ്യപത്രാധിപർ എൻ ആർ മധുവും വേടനെതിരെ വിദ്വേഷപ്രസംഗം നടത്തിയിരുന്നു.


നാല് വർഷ ഡിഗ്രി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ ബി എ മലയാള പുസ്തകത്തിലാണ് താരതമ്യ പഠനത്തിനായി മൈക്കിൾ ജാക്സന്റെ റാപ്പ് സംഗീതത്തിനൊപ്പം വേടന്റെ റാപ്പ് സംഗീതവും നൽകിയിരിക്കുന്നത്. ' ഭൂമി ഞാൻ വാഴുന്നിടം ' എന്ന പ്രസിദ്ധ റാപ്പ് സംഗീതമാണ് പഠിക്കാനുള്ളത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രതിരോധ പ്രവത്തനമാണ് ഈ സംഗീതത്തിന്റെ ഉള്ളടക്കം. മൈക്കിൾ ജാക്സന്റെ ' ദെ ഡോണ്ട് കെയർ എബൗട്ട് അസ് ' എന്ന റാപ്പ് സംഗീതമാണ് ഉർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ സമരങ്ങളിലും, ആഫ്രിക്കൻ-അമേരിക്കൻ ജനവിഭാഗങ്ങളിലെ കറുത്തവർക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങൾ, വർണ വിവേചനം എന്നിവക്കെതിരെയുള്ള പ്രതിഷേധങ്ങളിലും വ്യാപകമായി ഉപയോഗിച്ച ഗാനമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Home