കേരളത്തോടുള്ള കേന്ദ്ര അവഗണന: നാളെ വിദ്യാഭ്യാസ ഓഫീസുകളിൽ കെഎസ്ടിഎ ധർണ

ksta
വെബ് ഡെസ്ക്

Published on Sep 19, 2025, 07:02 PM | 1 min read

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ ഓഫീസുകൾക്ക് മുമ്പിൽ കെഎസ്ടിഎ ശനിയാഴ്ച ധർണ സം​ഘടിപ്പിക്കും. കെഎസ്ടിഎയുടെ നേതൃത്വത്തിൽ അധ്യാപകർ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിലേക്ക് മാർച്ചും ധർണയും നടത്തും. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിലുള്ള ധർണ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്ഘാടനം ചെയ്യും.


അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക., ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദ് ചെയ്യുക, ടെറ്റ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്തുക, ഷൈൻ ടീച്ചർക്കെതിരെയുള്ള സൈബർ ആക്രമണം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടക്കുന്നത്.


ഭിന്നശേഷി നിയമനത്തിന് ചട്ടപ്രകാരം തസ്‌തിക മാറ്റിവെച്ചാൽ മറ്റു നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ ഉടൻ പൂർത്തിയാക്കുക, കെട്ടിക്കിടക്കുന്ന പാഠപുസ്‌തകങ്ങളുടെ ബാധ്യതകളിൽ നിന്ന് പ്രധാന അധ്യാപക രെയും സൊസൈറ്റി സെക്രട്ടറിമാരായ അധ്യാപകരെയും ഒഴിവാക്കുക, ആധാറുള്ള മുഴുവൻ കുട്ടികളേയും പരിഗണിച്ച് തസ്‌തിക നിർണയം പുന:ക്രമീ കരിക്കുക, ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുക എന്നീ ആവശ്യങ്ങളും ധർണയിൽ ഉന്നയിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home