print edition കേന്ദ്ര വൈദ്യുതി ഭേദഗതി ബിൽ ഫെഡറൽ തത്വങ്ങളുടെ ലംഘനം: ജോസ് കെ മാണി

കോട്ടയം: ‘കേന്ദ്ര വൈദ്യുതി ഭേദഗതിബിൽ 2025’ ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. ദേശീയതലത്തിൽ ഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിക്കണമെന്ന് കരട് ബില്ലിലെ നിർദ്ദേശം സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ കവരണമെന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ്. സംസ്ഥാനങ്ങളിൽ നിലവിലുള്ള വൈദ്യുതി റെഗുലേറ്ററി കമീഷൻ പ്രവർത്തനവും താറുമാറാകും.
വൈദ്യുതി വിതരണ രംഗത്ത് നയപരമായ തീരുമാനങ്ങൾ പോലും സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കും. വൈദ്യുതി ഉൽപ്പാദന പ്രസരണ വിതരണ രംഗത്ത് കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളുടെ ഇപ്പോഴുള്ള സന്തുലിതാവസ്ഥ തകർക്കത്തക്ക വിധത്തിലാണ് കരട് ബില്ലിലെ പല നിർദ്ദേശങ്ങളും. വൈദ്യുതി വിതരണം പൂർണമായും സ്വകാര്യ മേഖലയ്ക്ക് ആകണമെന്ന ഉദ്ദേശത്തോടെയാണ് കരട് ബില്ലിലെ നിർദ്ദേശങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും ജോസ് കെ മാണി പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.









0 comments