ഹണി ഭാസ്‌കരന്റെ പരാതിയിൽ 9 പേർക്കെതിരെ കേസ്

തിരുവനന്തപുരം: കോൺഗ്രസ് സൈബർ ആക്രമണത്തിൽ എഴുത്തുകാരി ഹണി ഭാസ്‌കരൻ നൽകിയ പരാതിയിൽ ഒമ്പത് പേർക്കെതിരെ കേസ്. പോൾ വർഗീസ്, വി ഹേറ്റ് സിപിഎം, മധു, ഫാത്തിമ നസ്രിയ, പോൾ ഫ്രെഡി, നാസർ, അഫ്‌സൽ കാസിം, പി ടി ജാഫർ തുടങ്ങിയ ഫെയ്‌സ്‌ബുക് പ്രൊഫൈലുകൾക്കെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നോട് ചാറ്റ് ചെയ്‌ത ശേഷം, ഇതിനെക്കുറിച്ച് സുഹൃത്തുക്ക ളോട് മോശമായി സംസാരിച്ചുവെന്ന് ഹണി ഭാസ്‌കരൻ ആരോപിച്ചിരുന്നു. ഇയാൾ രാഷ്‌ട്രീയ മാലിന്യമാണെന്നും നിരവധി കോൺഗ്രസ് വനിതാ പ്രവർത്തകർ ഇരയാകുന്നുവെന്നും സമൂഹമാധ്യമത്തിൽ അവർ പങ്കുവച്ചിരുന്നു.
ഇതിനു പിന്നാലെ കോൺഗ്രസ്, ലീഗ് അണികളിൽ നിന്ന് ഹീനമായ സൈബർ ആക്രമണമാണ് ഹണിക്ക് നേരെ ഉണ്ടായത്. ഐഡികളുടെ വിവരം ഫെയ്‌സ്‌ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അവ ലഭിക്കുന്ന മുറയ്‌ക്ക് മറ്റു നടപടികളിലേക്ക് കടക്കുമെന്നും സൈബർ പൊലീസ് പറഞ്ഞു.









0 comments