ദിയ കൃഷ്ണയുടെ കടയിൽ നിന്നും പണം തട്ടിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിൽ നിന്നും ജീവനക്കാർ പണം തട്ടിയ കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും മ്യൂസിയം പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറും. കടയിലെ ക്യൂ ആർ കോഡിൽ തിരിമറി നടത്തി ജീവനക്കാർ സ്വന്തം അക്കൗണ്ടിലേക്ക് 69 ലക്ഷം മാറ്റിയതായാണ് കേസ്.
കൃഷ്ണകുമാറിന്റെയും മകളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാകും തുടർ അന്വേഷണം നടക്കുക. 2024 ജൂൺ മുതലാണ് തട്ടിപ്പ് നടന്നതെന്നുമാണ് ദിയ കൃഷ്ണയുടെ പരാതിയിൽ പറയുന്നത്. ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നതെന്നാണ് ജീവനക്കാരികളുടെ വാദം. സ്വന്തം വിലാസമോ മൊബൈൽ നമ്പരോ ദിയ എവിടെയും ഉപയോഗിച്ചിരുന്നില്ല. എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികൾ ആരോപിച്ചിരുന്നു.
യുവതികളുടെ പരാതിയിൽ കൃഷ്ണ കുമാറിനെതിരെ എടുത്ത കേസും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തട്ടിക്കൊണ്ടുപോയെന്നും ബലം പ്രയോഗിച്ച് പണം കൈക്കലാക്കിയെന്നുമാണ് യുവതികളുടെ പരാതിയിലുള്ളത്. ഇതിൽ തട്ടിക്കൊണ്ടുപോകൽ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി നടൻ കൃഷ്ണ കുമാറിനും മകൾ ദിയക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. കേസിൽ ഇരുവരും സമർപ്പിച്ച ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.









0 comments