ജീവനക്കാരികളുടെ ഹർജിയിൽ വീണ്ടും വാദം കേൾക്കും
ദിയ കൃഷ്ണയുടെ കടയിൽനിന്ന് പണം തട്ടിയ കേസ്: ജീവനക്കാരിയുടെ ഭർത്താവിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം : കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ കവടിയാറിലുള്ള ഒബൈഒസി എന്ന ആഭരണക്കടയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജീവനക്കാരുടെ മുൻകൂർ ജാമ്യ ഹർജി കോടതി വീണ്ടും വാദം കേൾക്കും. കേസിലെ നാലാം പ്രതിയും ഒന്നാം പ്രതി വിനിതയുടെ ഭർത്താവുമായ ആദർശിന് മുൻകൂർ ജാമ്യം അനുവദിച്ചു.
വിനിതയ്ക്ക് പുറമെ ദിവ്യ, രാധാകുമാരി എന്നിവരാണ് മറ്റ് പ്രതികൾ. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ഹജി പരിഗണിച്ചത്.
പണം ജീവനക്കാർ തട്ടിയെടുത്തതായി അന്വേഷണത്തിൽ ബോധ്യമായതായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജീവനക്കാർ അന്വേഷണവുമായി യാതൊരുവിധത്തിലും സഹകരിക്കാത്തതിനാൽ മുൻ കൂർ ജാമ്യം നൽകരുതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം വനിതാ ജീവനക്കാർ നൽകിയ പരാതിയിൽ കൃഷ്ണകുമാറിന്റെയും കുടുംബാംഗങ്ങളുടെയും മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വ്യാഴാഴ്ച പറയും.
കൃഷ്ണകുമാറും കുടുംബാംഗങ്ങളും ചേർന്ന് തട്ടികൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായുള്ള പരാതിക്കാരുടെ ആരോപണം തെളിയിക്കുന്ന ഒരു തെളിവും പരാതിക്കാർക്ക് ഇതുവരെ ഹാജരാക്കാൻ ആയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കൃഷ്ണകുമാറിന് പുറമെ ഭാര്യ സിന്ധു, മകൾ ദിയ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ.









0 comments