തേങ്ങ വീണതിനെത്തുടർന്ന് നിയന്ത്രണം തെറ്റി: മരത്തിലിടിച്ച് കാറിന് തീപിടിച്ചു

തിരുവല്ല : തേങ്ങ വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ബോണറ്റിലേക്ക് തേങ്ങ വീഴുന്നതുകണ്ട് വെട്ടിച്ച കാർ നിയന്ത്രണം തെറ്റി തെങ്ങിലിടിച്ചാണ് അപകടമുണ്ടായത്. കറ്റോട് - തിരമൂലപുരം റോഡിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കറ്റോട് ഭാഗത്തേക്ക് വന്ന മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്.
യുവതിയും രണ്ട് മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറിന് മുകളിൽ തേങ്ങ വീഴുന്നത് കണ്ടതോടെ കാർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. വഴിയരികിൽ നിന്ന തെങ്ങിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അൽപ്പസമയത്തിന് ശേഷം കാറിന് തീപിടിച്ചു. തിരുവല്ലയിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.









0 comments