വേടന്റെ പാട്ട് കുട്ടികൾ പഠിക്കും ; കോ–ലീ– ബി അജൻഡ നടക്കില്ല

തേഞ്ഞിപ്പലം
വേടന്റെ റാപ് സംഗീതവും ഗൗരീലക്ഷ്മിയുടെ കഥകളി സംഗീതവും കലിക്കറ്റ് സർവകലാശാല നാലുവർഷ ബിരുദ വിദ്യാർഥികൾ പഠിക്കും. രണ്ടുപാഠഭാഗങ്ങളും ഒഴിവാക്കാൻ ആർഎസ്‌എസ് നേതാവായിരുന്ന ചാൻസലർ നടത്തിയ ശ്രമങ്ങൾക്ക് കീഴടങ്ങില്ലെന്ന് സിൻഡിക്കറ്റ് വ്യക്തമാക്കി. പാഠഭാഗം ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് ബോർഡ് ഓഫ് സ്‌റ്റഡീസ് അധികൃതരും അറിയിച്ചു. താൽക്കാലിക വിസി ഡോ. പി രവീന്ദ്രനെ ഉപയോഗിച്ച് ബിജെപിയും കോൺഗ്രസും എസ്‌യുസിഐയും തയ്യാറാക്കിയ തിരക്കഥയാണ് പൊളിഞ്ഞത്.
നാലുവർഷ ബിരുദ കോഴ്‌സിന്റെ ബിഎ മലയാളം മൂന്നാം സെമസ്റ്റർ സിലബസിലാണ് താരതമ്യപഠനത്തിൽ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ റാപ് സംഗീത
വും ഗൗരീലക്ഷ്മിയുടെ ‘അജിത ഹരേ’ കഥകളി സംഗീതത്തിന്റെ നൃത്താവിഷ്‌കാരവും ഉൾപ്പെടുത്തിയത്. ഇതിനെതിരെ ബിജെപി സിൻഡിക്കറ്റംഗം എ കെ അനുരാജും എസ്‌യുസിഐ നേതാവ് ഷാജിർഖാനും കോൺഗ്രസ് നേതാവ് ആർ എസ് ശശികുമാറും നേതൃത്വം നൽകുന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലർക്ക് പരാതി നൽകിയത്. ഇതിനിടെ വിസി റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. എം എം ബഷീറിനെ നിയോഗിച്ചു. പാഠഭാഗങ്ങൾ ഒഴിവാക്കാൻ ബഷീർ ശുപാർശയും നൽകി. എന്നാൽ, ബോർഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗൺസിലും ചേർന്നാണ് നിലപാട് എടുക്കേണ്ടത്.
പുറത്തുനിന്ന് ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് നിലപാടെടുക്കേണ്ട ഒരു ബാധ്യതയും ബോർഡ് ഓഫ് സ്റ്റഡീസിനില്ലെന്നും ഡോ. എം എം ബഷീറിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചെയർമാൻ ഡോ. എം അജിത് ‘ദേശാഭിമാനി’യോട് പറഞ്ഞു. നിർദേശം നടപ്പാക്കണമെങ്കിൽ ഇടതുപക്ഷ സിൻഡിക്കറ്റിന്റെയും അനുമതി വേണം. അതുണ്ടാകില്ലെന്നും വ്യക്തം.









0 comments