കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി; ഡോ. വർഗീസ് ചക്കാലക്കൽ ആർച്ച് ബിഷപ്പായി

Calicut Archdiocese.jpg
വെബ് ഡെസ്ക്

Published on Apr 12, 2025, 05:09 PM | 1 min read

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി. ശതാബ്ദി ആഘോഷിച്ച് 102 വർഷം പിന്നിടുന്ന വേളയിലാണ് കോഴിക്കോട് ലത്തീൻ രൂപതയെ ഫ്രാൻസിസ് മാർപാപ്പ അതിരൂപതയായി പ്രഖ്യാപിച്ചത്. ബിഷപ്പ്‌ വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും പ്രഖ്യാപിച്ചു.


ബിഷപ്പ് ഹൗസിൽവെച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത്. കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ ഇനി മുതൽ കണ്ണൂർ, സുൽത്താൻപേട്ട്‌ രൂപതകൾ ഉൾപ്പെടും.




deshabhimani section

Related News

View More
0 comments
Sort by

Home