ഡാമിന് കീഴില്‍ ബഫര്‍ സോണ്‍:
ഉത്തരവ് പിന്‍വലിക്കും– മന്ത്രി

roshy
വെബ് ഡെസ്ക്

Published on Mar 26, 2025, 01:00 AM | 1 min read

തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ ഡാമുകളിൽ 20 മീറ്റർ ബഫർ സോണും 100 മീറ്റർ നിർമാണ നിയന്ത്രണവും ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കോടതി നിർദേശപ്രകാരം സദുദ്ദേശ്യത്തോടു കൂടിയാണ് ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്കയും ആശയക്കുഴപ്പവും ഉണ്ടായതിനെ തുടർന്നാണ്‌ ഉത്തരവ് പിൻവലിക്കുന്നത്‌.


ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നും ചെയ്യില്ല. ഡാമുകളുടെ ചുറ്റും നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ കോടതി നിർദേശ പ്രകാരം പ്രത്യേക നിയമം ഉണ്ടാക്കണം. എംഎൽഎമാരുടെ കൂടി അഭിപ്രായ കണക്കിലെടുത്ത് മാത്രമേ പുതിയ ഉത്തരവ് പുറത്തിറക്കൂവെന്നും നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരണത്തിനിടെ മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ കൈവശമുള്ള പൊന്നും വിലയ്ക്കു വാങ്ങിയ സ്ഥലത്ത് 40 വർഷത്തോളമായി താമസിക്കുന്നവർക്ക് പട്ടയം നൽകാൻ എൻഒസി നൽകാൻ തീരുമാനിച്ച സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home