കൊച്ചിയിലെ ക്രൂരമായ തൊഴിൽ പീഡനം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

hundhusthan power case
വെബ് ഡെസ്ക്

Published on Apr 05, 2025, 05:15 PM | 1 min read

കൊച്ചി: കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.


തൊഴിലാളികളുടെ വസ്ത്രങ്ങൾ അഴിപ്പിച്ച്, നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പീഡനം പുറത്തറിഞ്ഞത്. കമ്പനിയിലെ എറണാകുളം ജില്ലയിലെ കലൂർ ജനതാ റോഡിലെ ശാഖയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോഴാണ് ക്രൂരമായ ശിക്ഷാരീതികൾ തൊഴിലാളികൾക്ക് നേരെയുണ്ടായത്.


ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ യോജിക്കാത്ത തരത്തിലുള്ള ഇത്തരം പ്രവണതകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഒരു പുരോഗമന സമൂഹം എന്ന നിലയിൽ ഒറ്റക്കെട്ടായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതകൾക്കെതിരെ പ്രതികരിക്കണമെന്നും യുവജനകമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home