തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ സഹോദരങ്ങള്‍ മരിച്ച നിലയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ദക്തായി കോന്തിബ ബമൻ (48), മുക്ത കോന്തിബ ബമൻ (45) എന്നിവരാണ് മരിച്ചത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാൾ ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം.
വെള്ളിയാഴ്ചയാണ് തമ്പാനൂരിലെ വിനായക ഹോട്ടലിൽ ഇരുവരും റൂമെടുത്തത്. മുറി തുറക്കാത്തതിനാൽ ഡോർ തകർത്ത് ഉള്ളിൽ കയറി നോക്കിപ്പോഴാണ് പുരുഷനെ തൂങ്ങിമരിച്ച നിലയിലും സ്ത്രീയുടെ മൃതദേഹം ബെഡിൽ കിടക്കുന്ന നിലയിലും കണ്ടത്. ജോലിയില്ലെന്നും അനാഥരാണെന്നും ബന്ധുക്കൾ വന്നാൽ മൃതദേഹം വിട്ടുകൊടുക്കരുതെന്നും മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു.









0 comments