ബ്രിട്ടന്റെ യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : ബ്രിട്ടന്റെ യുദ്ധവിമാനത്തിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധക്കപ്പലിൽ നിന്നും പറന്നുയർന്ന വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ബ്രിട്ടന്റെ എഫ് 35 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. യുദ്ധകപ്പലിൽ നിന്ന് പരിശീലനത്തിനായി പറന്നുയർന്ന വിമാനമാണെന്നാണ് കരുതുന്നത്. കാലാവസ്ഥ പ്രതികൂലമായതോടെ കപ്പലിൽ തിരികെ ലാൻഡ് ചെയ്യാൻ കഴിയാതെ വന്നു. പിന്നീട് ഇന്ധനം കുറഞ്ഞുവന്നതിനെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു. പ്രതിരോധ വകുപ്പ് അനുമതി നൽകിയതിനെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.









0 comments